ഐലാഷ് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്തതിനെ തുടർന്ന് ബ്യുട്ടീഷ്യന്റെ ബിഎംഡബ്ല്യു കാർ കത്തിച്ച് യുവതി. ചിക്കാഗോയിലാണ് സംഭവം. മാർസെല്ല ഓർ എന്നയാളുടെ കാർ ആണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മാർസെല്ല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഹൂഡി ധരിച്ച ഒരു സ്ത്രീ കാറിന് ചുറ്റിനും നടന്നുകൊണ്ട് ദ്രാവകം ഒഴിക്കുന്നതും തുടർന്ന് തീയിടുന്നതും ദൃശ്യങ്ങളിൽ കാണാം. കാർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. യുവതിയുമായി നടത്തിയ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും മാർസെല്ല സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഒരു മാസത്തോളം കാത്തിരുന്നിട്ടും തനിക്ക് അപ്പോയിന്റ്‌മെന്റ് കിട്ടാത്തതിലെ നിരാശ യുവതി സന്ദേശത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, അനുവധിച്ചു നൽകിയ സമയത്ത് യുവതി എത്തിയില്ലെന്നും രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും അപ്പോയിന്റ്‌മെന്റ് ചോദിച്ച് വിളിക്കുകയായിരുന്നുവെന്നും മാർസെല്ല പറയുന്നു. മുൻകൂട്ടിയുള്ള നിരവധി ബുക്കിംഗുകൾ തനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് അപ്പോയിന്റ്‌മെന്റ് കൊടുക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും മാർസല്ല പറയുന്നു.
കാറിനായി മാർസെല്ല ഓർ ഇപ്പോൾ ഗോ ഫണ്ട് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 41 ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത്. ഇതുവരെ ഒരഒ ലക്ഷം രൂപയാണ് 71 പേരിൽ നിന്നായി ശേഖരിച്ചതെന്നും മാർസെല്ല അറിയിച്ചു.
Discussion about this post