ഏഷ്യന്‍ ഗെയിംസില്‍ കുറാഷ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. മലപ്രഭ യല്ലപ്പ ജാധവാണ് ഇന്ത്യയ്ക്ക് വേണ്ടി വനിതകളുടെ കുറാഷില്‍ വെങ്കലം നേടിയത്. വനിതകളുടെ 52 കിലോഗ്രാം കാറ്റഗറിയിലാണ് മലപ്രഭ വെങ്കലം നേടിയത്. ഉസ്ബെക്കിസ്ഥാന്റെ ഗുല്നോര് സുലയ്മനോവയോടാണ് മലപ്രഭ മത്സരിച്ചത്.
ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യ 54 മെഡലുകളോട് കൂടി 9ാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് 11 സ്വര്‍ണ്ണവും 20 വെള്ളിയും 23 വെങ്കലവുമാണ് ലഭിച്ചിട്ടുള്ളത്.
പുരുഷന്മാരുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ മഞ്ജിത് സിംഗും കേരളത്തിന്റെ ജിന്സണ് ജോണ്‍സണും ഫൈനലില്‍ യോഗ്യത നേടിയിട്ടുണ്ട്.
Discussion about this post