സ്വർണ്ണവില കുത്തനെ കുതിച്ചുകയറുകയാണ്. സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് ഇന്ത്യ. എന്നാൽ, എവിടെയാണ് സ്വർണ്ണം ഉത്പാദിപ്പിക്കുന്നത്?. സ്വർണ്ണം കുഴിച്ചെടുക്കുന്ന രാജ്യം ഇത്ര സമ്പന്നമാണോ?. യുഎസ് ജിയോളജിക്കൽ സർവേയിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2023ലെ സ്വർണ്ണത്തിന്റെ ആഗോള ഉത്പാദനം 3000 മെട്രിക് ടൺ ആയിരുന്നു. ഏതാണ് സ്വർണ്ണം ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദകർ ചൈനയാണ്. 2024ലെ കണക്കുകൾ പ്രകാരം 370 മെട്രിക് ടൺ സ്വർണ്ണമാണ് ചൈനയിൽ ഖനനം ചെയ്തത്. 2016ൽ 455 മെട്രിക് ടൺ സ്വർണ്ണം രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നു. പത്ത് വർഷത്തിലേറെയായി വലിയ തോതിലുള്ള സ്വർണ്ണ ഉത്പാദനം രാജ്യത്ത് നടക്കുന്നുണ്ട്.
ഓസ്‌ട്രേലിയയാണ് സ്വർണ്ണ ഉത്പാദനത്തിൽ ചൈനയ്ക്ക് തൊട്ടു താഴെ നിൽക്കുന്നത്. 310 മെട്രിക് ടൺ സ്വർണ്ണമാണ് ഓസ്‌ട്രേലിയയിൽ ഖനനം ചെയ്യുന്നത്. ഓസ്‌ട്രേലിയയുടെ അത്രതന്നെ സ്ഥാനത്ത് റഷ്യയും ഉണ്ട്. ഈ വർഷത്തെ സ്വർണ്ണ ഉത്പാദനത്തിന്റെ കണക്കനുസരിച്ച് 310 മെട്രിക് ടൺ സ്വർണ്ണം റഷ്യയിൽ ഖനനം ചെയ്യുന്നുണ്ട്.
200 മെട്രിക് ടൺ സ്വർണ്ണമാണ് കാനഡയിൽ ഉത്പാദിപ്പിക്കുന്നത്. യുഎസിൽ 170 മെട്രിക് ടൺ സ്വർണ്ണം ഈ വർഷം ഖനനം ചെയ്തിട്ടുണ്ട്. കസാക്കിസ്ഥാനിൽ 130 മെട്രിക് ടൺ സ്വർണ്ണം ഖനനം ചെയ്തിരുന്നു. മെക്‌സിക്കോയിൽ 120 മെട്രിക് ടൺ സ്വർണ്ണവും ഇന്തോനേഷ്യയിൽ 110 മെട്രിക് ടൺ സ്വർണ്ണവും ഉത്പാദിപ്പിച്ചിട്ടുണ്ട്.
Discussion about this post