വിവാദമായ നോവല്‍ ‘മീശ’ പിന്‍വലിക്കണമെന്ന് പറഞ്ഞ് സമര്‍പ്പിച്ച് ഹര്‍ജി സുപ്രീം കോടതി തള്ളി. നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്നും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ലെന്നുമായിരുന്നു കോടതി വിധി. നോവലിലെ ചില ഭാഗങ്ങള്‍ സ്ത്രീകളെയും ഹിന്ദു മത വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.
ഒരു സൃഷ്ടിയുടെ ഭാഗം അടര്‍ത്തിയെടുത്തല്ല അതിനെ വിലയിരുത്തേണ്ടതെന്നും പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. പുസ്തക നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.
എസ്.ഹരീഷാണ് നോവലിന്റെ രചയിതാവ്. ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആയിരുന്നു നോവല്‍ ഇറങ്ങിയത്. വിവാദത്തെത്തുടര്‍ന്ന് നോവല്‍ ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഡി.സി.ബുക്‌സ് ഈ നോവല്‍ പ്രസിദ്ധീകരിച്ചു. നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.
Discussion about this post