ഇന്ത്യയും യു.എസും തമ്മില്‍ 2+2 ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം കുപ്രസിദ്ധ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ യു.എസിലുള്ള വസ്തുവകകളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇന്ത്യ. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിന് സഹായമായി മുംബൈ പോലീസും ഉണ്ടാകും.
ദാവൂദ് ഇബ്രാഹിം യു.എസില്‍ നടത്തുന്ന ബിസിനസുകള്‍, ദാവൂദിന്റെ സഹായികള്‍ തുടങ്ങിയ വിവരങ്ങളും ശേഖരിക്കപ്പെടും.
ഇവ ശേഖരിച്ച ശേഷം രഹസ്യാന്വേഷണ വിഭാഗവും മുംബൈ പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതായിരിക്കും. ഈ റിപ്പോര്‍ട്ട് പിന്നീട് വിദേശകാര്യ മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും കൈമാറുന്നതായിരിക്കും.
ഇതിന് മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ ദാവൂദിന്റെ ലണ്ടനിലുള്ള വസ്തുവകകള്‍ ജപ്തി ചെയ്തിരുന്നു.
അതേസമയം ഇന്ത്യയും യു.എസും തമ്മില്‍ നടന്ന 2+2 ചര്‍ച്ചകള്‍ക്കൊടുവില്‍ പാക്കിസ്ഥാന് തങ്ങളുടെ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തടയണമെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
Discussion about this post