കേരളത്തിലുണ്ടായ പ്രളയത്തില്‍ നിന്നും എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്നു സുപ്രീം കോടതി . സംസ്ഥാനസര്‍ക്കാരുകള്‍ ദുരന്തനിവാരണത്തില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ നിര്‍ദേശിച്ചു .
സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തെ ഗൗരവമായി കാണുന്നില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി . ദുരന്തമുണ്ടായി കഴിഞ്ഞിട്ട് വിധിയെ പഴിച്ചിട്ട് കാര്യമില്ല . സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി .
ഒരു മാസത്തിനകം ദുരന്തനിവാരണ നിയമവും – മാര്‍ഗ രേഖയുടെയും പകര്‍പ്പ് പ്രസിദ്ധീകരിക്കണമെന്നു എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്കി .
Discussion about this post