ബീഹാര്‍:ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ്- ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ബന്ധ പലയിടത്തും അക്രമാസക്തമായി. ബീഹാറില്‍ പലയിടത്തും അക്രമമുണ്ടായി. ബന്ദനുകൂലികള്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെ തുടര്‍ന്ന് രണ്ട് വയസ്സുകാരി മരിച്ചു.
കുട്ടിയുമായി ആശുപത്രിയിലേക്കു പോയ വാഹനം പ്രതിഷേധത്തിനിടെ കുടുങ്ങിയതിനാല്‍ കൃത്യസമയത്ത് അവിടെ എത്തിക്കാനായിരുന്നില്ല. പ്രതിഷേധക്കാര്‍ തങ്ങളെ മുന്നോട്ടു നീങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും തങ്ങളുടെ മകള്‍ രക്ഷപെട്ടേനെയെന്നും കുടുംബം ആരോപിച്ചു.
അതേസമയം, ഹര്‍ത്താല്‍ മൂലമല്ല കുട്ടിയുടെ മരണമെന്നും അവര്‍ വീട്ടില്‍നിന്ന് പുറപ്പെടാന്‍ വൈകിയതാണു കാരണമെന്നും എസ്ഡിഒ പരിതോഷ് കുമാര്‍ പറയുന്നു.സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ബീഹാറില്‍ ഉയരുന്നത്.
സമരമെന്ന പേരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ അക്രമം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇന്ധനവില വര്‍ധനവിനും, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ റൂപയുടെ മൂല്യം ഇടിയുന്നതും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയതലത്തില്‍ ആറ് മണിക്കൂര്‍ ബന്ദാണ് സംഘടിപ്പിക്കുന്നത്. ഇടത് പാര്‍ട്ടികളും, എസ്പി, ഡിഎംകെ, എഎപി ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. അതേസമം തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി ശിവസേന എന്നി പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണക്കുന്നില്ല.
Discussion about this post