വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് അഴിക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി കെപിഎ സലീമിനെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തി. പാര്‍ട്ടിക്ക് പരാതി ലഭിച്ചില്ലെന്ന് വിശദീകരിക്കുമ്പോഴും പരാതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സാഹചര്യത്തിലാണ് സലീമിനെതിരെ നടപടിയെടുത്തത്. അതേ സമയം പാര്‍ട്ടി നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് യുവതി നിയമനടപടിയ്ക്ക് ഒരുങ്ങിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
വിവാദങ്ങളെ തുടര്‍ന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സലീമിനെ നീക്കിയിരിക്കുകയാണ്. കോര്പ്പറേഷന് കൗണ്‍സിലര്‍ കൂടിയാണ് സലീം. എന്നാല്‍ താന്‍ സ്വമേധയാ മാറി നില്‍ക്കുകയാണ് എന്നാണ് സലീമിന്റെ വിശദീകരണം. കോര്പറേഷന് കൗണ്‍സിലര്‍ കൂടിയാണ് സലിം.
ഇയാള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അപവാദങ്ങള്‍ പറന്ന് പരത്തി ഭര്‍ത്താവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒരു കത്ത് കിട്ടിയിട്ടില്ലെന്ന് ലീഗ് വീശദീകരിക്കുന്നു. ആര്‍ക്കും കത്ത് അയച്ചിട്ടില്ലെന്നും പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും വനിതാ നേതാവ് തന്നെ ജില്ലാ നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് നേതാക്കളുടെ വാദം.
Discussion about this post