വോട്ട് ബാങ്കിനെ പേടിച്ചാണ് സര്‍ക്കാര്‍ കന്യാസ്ത്രിയുടെ പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്ന് എഴുത്തുകാരന് എംഎന്‍ കാരശ്ശേരി.”ഹിന്ദു സന്യാസിയുടെ അവയവം മുറിക്കുമ്പോള്‍ അത് ചെയ്ത പെണ്‍കുട്ടിയെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇപ്പോള്‍ വോട്ടു പേടിച്ചും നോട്ട് മോഹിച്ചും ബിഷപ്പിന് സഹായം നല്‍കുകയാണെന്നും എംഎന്‍ കാരശ്ശേരി ആരോപിച്ചു.
ഇടുക്കിയിലെ കയ്യേറ്റത്തിന്റെ കള്ളക്കുരിശ് ഒടിച്ചപ്പോള്‍ അങ്ങനെ കുരിശ് ഒടിച്ചത് ശരിയായില്ല എന്ന് വാദിച്ച് രംഗത്തെത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരള പോലിസ് അറസ്റ്റ് ചെയ്യാതെ സമയം കൊടുത്തത് ബിഷപ്പിന് ഒത്തുതീര്‍പ്പിന് സമയം നല്‍കാനാണ്.
പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരവും ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. യാതൊരു നീതി ബോധവുമില്ലാത്ത മത പ്രീണനമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നും എംഎന്‍ കാരശ്ശേരി ആരോപിക്കുന്നു.
വീഡിയൊ-
Discussion about this post