കൊച്ചി: പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവനക്കെതിരായ ഡി.വൈ.എഫ്.ഐ മാര്‍ച്ചിന് പിന്തുണയുമായെത്തിയ സംവിധായകന് ആഷിഖ് അബുവിന് പണികൊടുത്ത് സോഷ്യല്‍ മീഡിയ. വനിത സഖാവിനെ പീഡിപ്പിച്ചുവെന്ന് പരാതി ഉയര്‍ന്ന പി.കെ ശശിക്കെതിരെ ഇത് പോലെ മാര്‍ച്ച് നടത്തുന്നില്ലേയെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
ഈരാറ്റുപേട്ടയില്‍ നടത്തുന്ന ഡി.വൈ.എഫ്.ഐ പരിപാടിയുടെ പോസ്റ്ററാണ് ഫേസ്ബുക്കില്‍ ആഷിഖ് അബു പോസ്റ്റ് ചെയ്തത്. പോസ്റ്റര്‍ പോസ്റ്റ് ചെയ്ത തൊട്ടുടനെ തന്നെ നിരവധി പേരാണ് പാര്‍ട്ടി ഷൊര്‍ണുര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിന് ഇത് പോലെ മാര്‍ച്ച് നടത്തുമോ എന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുള്ളത്.
നാണവും മാനവും ഉണ്ടെങ്കില്‍ ഡിവൈഎഫ്ഐക്കാരി സഹോദരിയെ ഉപദ്രവിച്ച എംഎല്‍എയുടെ വീട്ടിലേക് മാര്‍ച്ച് നടത്താന്‍ പറയു എന്നും ചിലര്‍ ആവശ്യപ്പെടുന്നു.
ആദ്യം പീഡിപ്പിച്ച ആളെ അറസ്റ്റ് ചെയ്യട്ടെ….എന്നിട്ടല്ലേ വാക്കുകളാല്‍ അപമാനിച്ചയാളെ…എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ സംരക്ഷിക്കുന്നതിനെതിരെ പിണറായി വിജയനെയും പോസ്റ്റിന് താഴെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
https://www.facebook.com/AashiqAbuOnline/photos/a.346311632204619/1158453584323749/?type=3&theater
Discussion about this post