സ്ത്രീധനപീഡന കേസുകളില്‍ ഭര്‍ത്താവിനും ഭര്‍ത്യ വീട്ടുകാര്‍ക്കുമെതിരെ ഉടനടി അറസ്റ്റ് പാടിലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി . പരാതികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ കുടുംബക്ഷേമ സമതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ചീഫ് ജസ്റ്റിസ്റ്റ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി .
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അത് സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുവെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു . നിയമത്തിലെ അപര്യാപ്തതകള്‍ക്ക് പരിഹാരം കാണേണ്ടത് നിയംനിര്‍മ്മാണ സഭകളാണ് അത് കോടതി അല്ലെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി .
ജില്ലാതലത്തില്‍ രൂപീകരിക്കുന്ന കുടുംബക്ഷേമസമിതികളുടെ റിപ്പോര്‍ട്ട് പ്രകാരമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്ന ഉത്തരവ് കഴിഞ്ഞ വര്ഷം ജൂലൈയില്‍ ജസ്റ്റിസ്റ്റ്മാരായ എ.കെ ഗോയല്‍ , യുയു ലളിത് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധിച്ചത് . ഫാമിലി വെല്‍ഫയര്‍ കമ്മിറ്റി ജ്യുഡീഷല്‍ സംവിധാനത്തിന് പുറത്തുള്ള സമിതികളാണ് .
ഇത്തരം സംവിധാനത്തിന് പോലീസിന്റെയോ , കോടതിയുടെയോ അധികാരമോ പ്രവര്‍ത്തനമോ ചെയ്യാനാകില്ല . അതിനാല്‍ കുടുംബക്ഷേമസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളുവെന്ന മുന്‍ വിധി ക്രിമിനല്‍നടപടി ചട്ടത്തിന് വിരുദ്ധമാനെന്നും ചീഫ് ജസ്റ്റിസ്റ്റ് അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു .
സ്ത്രീധന പീഡനകേസുകളില്‍ അന്വേഷണഉദ്യോഗസ്ഥരും , കോടതികളും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നിലനിര്‍ത്തി .
Discussion about this post