അമേരിക്കയിലെ തീരമേഖലയില്‍ ആഞ്ഞടിച്ച ഫ്ലോറന്‍സ് ചുഴലികാറ്റും മഴയും നിരവധി പേരെയാണ് ബാധിച്ചത് . നൂറുകണക്കിന് ആളുകള്‍ വീടുകളില്‍ കുടുങ്ങി . ഇതിനിടെയിലാണ് ദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്ട്ടരുടെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായത് .
ശക്തമായ കാറ്റില്‍ ഉറച്ചു നില്ക്കാന് ബുദ്ധിമുട്ടുന്ന മാധ്യമറിപ്പോര്‍ട്ടിംഗ് എന്ന തരത്തിലാണ് ദൃശ്യത്തിലുള്ളത് . കാലാവസ്ഥാ നിരീക്ഷകന് കൂടിയായ മൈക്ക് സിഡലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് . ആടിയുലയുന്ന റിപ്പോര്ട്ടിംഗ്ങ്ങിനു പുറകിലൂടെ രണ്ടു പേര് സുഖമായി നടന്നു പോവുന്നത് കാണാം . ഇത് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്ട്ടിംഗ്ങ്ങിനെ ട്രോളി ട്രോളന്മാര് ആഘോഷിക്കുന്നത് .
മൈക്ക് സിഡലിനെ പിന്തുണച്ച് ദ് വെതർ ചാനൽ രംഗത്തെത്തി. ” നടന്നു പോകുന്നവർ കോൺക്രിറ്റ് തറയിലുടെയാണന്നും എന്നാല്‍ മൈക്ക്സിഡല് പുല്ലിന് മുകളിലാണ് നിൽക്കാൻ ശ്രമിക്കുന്നതുമെന്നാണ് ” വിശദീകരണം
Discussion about this post