ബീഹാറിലെ ഒരു ആശുപത്രിയില്‍ നേഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ ഡോക്ടറെ നേഴ്സുമാര്‍ തല്ലിച്ചതച്ചു, കടിഹാറിലെ സാദര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ഈ ഡോക്ടര്‍ ഒരു രണ്ടാം വര്‍ഷ നേഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയതിനാണ് അയാളെ നേഴ്സുമാര്‍ ചേര്‍ന്ന് തല്ലിയതെന്നറിയുന്നു.
പീഡനത്തിന്നിരയായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിയ്ക്കുകയാണെന്നാണ് അറിയുന്നത്.അടികിട്ടിയ പീഡനവീരനായ ഡോക്ടര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടു. അയാള്‍ ഒളിവിലാണെന്നറിയുന്നു.
കുറ്റക്കാരനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സമരപരിപാടികളിലേക്ക് നീങ്ങിയ നേഴ്സുമാരെ ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഉറപ്പുവരുത്തി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സമാധാനം പുനസ്ഥാപിയ്ക്കാന്‍ ആശുപത്രിയില്‍ പോലീസിനെ വിന്യസിച്ചു.
#WATCH: Nurses of a hospital in Katihar beat up a doctor who allegedly molested a female medical staff. #Bihar pic.twitter.com/CgoEiN97VA
— ANI (@ANI) September 16, 2018
Discussion about this post