അമരാവതി: ജന്മദിനത്തോട് അനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ ചെയ്യേരുവിലുള്ള ശ്രീ ഭദ്രകാളി സമേത വീരഭദ്ര സ്വാമി ക്ഷേത്രത്തിന് വൻ സംഭാവന നൽകി നടൻ ജൂനിയർ എൻടിആർ. 12.5 ലക്ഷം രൂപയാണ് സംഭാവന നൽകിയത്.
നടൻ കുടുംബത്തോടൊപ്പം ക്ഷേത്ര നിർമ്മാണത്തിനായി 12.5 ലക്ഷം രൂപ സംഭാവന നൽകി. ഒരു ആരാധകൻ ആണ് എക്‌സിൽ ഈ വാര്‍ത്ത പങ്ക് വച്ചത്. അമ്മ (ശാലിനി), ഭാര്യ (ലക്ഷ്മി പ്രണതി), മക്കൾ (അഭയ്, ബാർഗവ്) എന്നിവരുടെ പേരിലാണ് അദ്ദേഹം അദ്ദേഹം സംഭാവന നല്‍കിയത്.
ഇതാദ്യമായി അല്ല അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. നേരത്തെ പ്രളയബാധിതരെ സഹായിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം 25 ലക്ഷം രൂപ സമ്മാനിച്ചിട്ടുണ്ട്. ഇതുകൂടാതെ, സിനിമാ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ കൊറോണ ക്രൈസിസ് ചാരിറ്റിയിലേക്ക് 25 ലക്ഷം രൂപയും അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്.
Discussion about this post