ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കി കേന്ദ്രസർക്കാർ. അപേക്ഷകർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ സർട്ടിഫിക്കേറ്റുകൾ നൽകാൻ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ പൗരത്വത്തിനായി അപേക്ഷിച്ച 14 പേർക്കാണ് ഇന്ത്യൻ പൗരത്വം നൽകിയത്.
കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തത്. പൗരത്വ നിയമ ഭേദഗതിയ്ക്ക് കീഴിൽ ആദ്യ വട്ട സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തത്. പൗരത്വത്തിനായി അപേക്ഷിച്ചവരെ സർട്ടിഫിക്കേറ്റ് വിതരണ വേളയിൽ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
2019 ലായിരുന്നു പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയത്. എന്നാൽ ഇതിന് തൊട്ട് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളും കൊറോണ സാഹചര്യവും നിയമം നടപ്പിലാക്കുന്നതിന് കാലതാമസം ഉണ്ടാക്കുകയായിരുന്നു. വർഷങ്ങൾ ശേഷം ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു നിയമം സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് വേണ്ടിയാണ് സർക്കാർ പൗരത്വ നിയമ ഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നത്.
Discussion about this post