പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് വാരണാസി നഗരം. ഇന്ന് 68 വയസ്സ് പൂര്‍ത്തിയാക്കുന്ന മോദി തന്റെ ജന്മദിനം ആഘോഷിക്കാന്‍ വാരണാസിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവിടെ വിദ്യാലയങ്ങളിലെ കുട്ടികളുമായിട്ടാണ് ജന്മദിനാഘോഷം നടക്കുക.
തിങ്കളാഴ്ച ഉച്ചയോടെയാണ് മോദി വാരണാസിയിലെത്തുക. മോദി ദത്തെടുത്ത ഗ്രാമങ്ങളായ ജയാപൂര്‍, നാഗേപൂര്‍, കക്രാഹിയ തുടങ്ങിയ ഗ്രാമങ്ങള്‍ മോദി സന്ദര്‍ശിക്കും. ഇത് കൂടാതെ മോദിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രമായ ‘ചലോ ജീതെ ഹെ’ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ലോകസുന്ദരി മാനുഷി ഛില്ലര്‍, ബോളിവുഡ് താരം അനുപം ഖേര്‍ തുടങ്ങിയവര്‍ മോദിക്ക് ട്വിറ്ററിലൂടെ ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു.
Birthday greetings to our Prime Minister @narendramodi. Wish him a long life and many years of dedicated service to the people of the country #PresidentKovind
— President of India (@rashtrapatibhvn) September 17, 2018
Birthday greetings to Prime Minister @narendramodi ji
— Mamata Banerjee (@MamataOfficial) September 17, 2018
https://twitter.com/AnupamPKher/status/1041427523983290368
Warm birthday compliments to the dynamic & illustrious Prime Minister of India, Shri Narendra Modi ji. I wish him good health and a long life. May he continue to render for many more years his exceptional services to the nation and guide the country to its glory. @narendramodi
— Arun Jaitley (@arunjaitley) September 17, 2018
https://twitter.com/ManushiChhillar/status/1041461896480804865
ചൊവ്വാഴ്ച മോദി യു.പിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയും സന്ദര്‍ശിക്കുന്നതായിരിക്കും.
Discussion about this post