പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച യുവാവിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ പ്രകീര്‍ത്തനം. തിരുവല്ല തുകലശ്ശേരിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു വിശാല്‍ നായര്‍ എന്ന 24കാരന് അന്തരിച്ചത്. വിശാല്‍ മരണമില്ലാത്ത ഹീറോയാണെന്ന് പി.ബി.നൂഹ് വിശാലിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞു.
സ്വന്തം അമ്മയെ സുരക്ഷിത സ്ഥാനത്തെത്തിച്ചതിന് ശേഷം നാട്ടുകാരെ രക്ഷിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു വിശാല്‍ മരണപ്പെട്ടത്. സി.ബി.ഐ ഉദ്യോഗസ്ഥന്റെ മകനാണ് വിശാല്‍. വിശാലിന്റെ മരണം നാടിന്റെ ഒന്നാകെയുള്ള തീരാദുഃഖമാണെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. വിശാലിന്റെ വീട്ടില്‍ എത്തുമ്പോള്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത് കരളലിയിക്കുന്ന നിമിഷങ്ങള്ക്കായിരുന്നുവെന്ന് കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തിരുവല്ല തുകലശ്ശേരി മുറിയാപ്പാലത്തില്‍ ആഗസ്റ്റ് 16 ന് പ്രളയത്തിലകപ്പെട്ട ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് യുവമോര്‍ച്ച ടൗണ്‍ സെക്രട്ടറിയായിരുന്ന വിശാല്‍ ഒഴുക്കില്‍പ്പെട്ടത്. രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിശാലിന്റെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. ഇരുന്നൂറ് മീറ്റര്‍ മാറിയായിരുന്നു മൃതദേഹം ലഭിച്ചത്.
അതേസമയം വിശാല്‍ മരണപ്പെട്ടതിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ പ്രതിനിധികള്‍ വീട്ടിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് അച്ഛനായി വേണുഗോപാലന്‍ നായര്‍ ആരോപണമുയര്‍ത്തിയിട്ടുണ്ട്.
https://www.facebook.com/dc.pathanamthitta/videos/1080150745496153/
Discussion about this post