പശ്ചിമബംഗാളിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ കാര്‍ തല്ലിത്തകര്‍ത്തു. സംഭവം നടന്നത് മിഡ്നോപ്പൂര് ജില്ലയിലെ കോണ്ടായില്‍ വെച്ചാണ്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
ബി.ജെ.പിയുടെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി നഗരത്തിലെത്തിയതായിരുന്നു ദിലീപ് ഘോഷ്. കോണ്ടായി ബസ് സ്റ്റാന്റിനടുത്തെ വേദിയില്‍ വെച്ച് ചില തൃണമൂല്‍ പ്രവര്‍ത്തര്‍ കറുത്ത കൊടി കാണിച്ചിരുന്നു. തുടര്‍ന്ന് ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നടക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ 15ഓളം കാറുകള്‍ നശിപ്പിക്കപ്പെട്ടു. 5 പേര്‍ക്ക് പരിക്ക് സംഭവിക്കുകയുമുണ്ടായി. ഇതില്‍ 3 പേരുടെ അവസ്ഥ ഗുരുതരമാണ്.
ജനാധിപത്യമായ രീതിയില്‍ ബി.ജെ.പിയെ നേരിടാന്‍ സാധിക്കാത്തത് കൊണ്ടാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലൂടെ വരുന്നതെന്ന് ദിലീപ് ഘോഷ് ആരോപിച്ചു.
നിലവില്‍ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post