അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാത്തതില്‍ വിഎസ് അച്ച്യുതാനന്ദന് അതൃപ്തി.കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ള നേതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലാ നേതൃത്വം വിഎസിന്റെ പേര് ഒഴിവാക്കിയിരുന്നു.
കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനു നടത്തേണ്ട പ്രസംഗം വരെ വിഎസ് തയ്യാറാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അരുവിക്കരയില്‍ വിഎസിനു വേണ്ടി പ്രത്യേക പ്രചരണ പരിപാടികള്‍ തന്നെ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി നേത്യത്വം അറിയിച്ചു. പ്രശ്ന പരിഹാരത്തിനായി എം വിജയകുമാര്‍ അച്ച്യുതാനന്ദനെ കാണും.
Discussion about this post