പീഡനാരോപണ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധമാണുള്ളതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. കന്യാസ്ത്രീ കള്ളക്കഥകള്‍ മെനയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിഷനറീസ് ഓഫ് ജീസസിന്റ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രിയെ പുറത്താക്കിയതിന് പിന്നില്‍ താനാണെന്ന് കന്യാസ്ത്രീയ്ക്ക് തെറ്റിദ്ധാരണയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീ മഠത്തിലെ ഒരു ശല്യക്കാരിയായിരുന്നെന്നും ബിഷപ്പ് ആരോപിച്ചു. ഗതികെട്ടാണ് ഇവരെ പരിയാരത്തേക്ക് സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രിയും ബന്ധുക്കളും ഇതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കേരളത്തിലെത്തിയാല്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞെന്നും ബിഷപ്പ് ആരോപിച്ചു.
അതേസമയം പൊലീസിന് കൊടുത്ത ആദ്യ മൊഴിയില്‍ കന്യാസ്ത്രി ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലെന്നും കാര്യമറിയാതെയാണ് മാധ്യമങ്ങളും പൊതുജനവും തന്നെ ക്രൂശിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും താന്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിഷപ്പ് വ്യ്ക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ബിഷപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
Discussion about this post