വാരാണസി: ജനങ്ങളാണ് തന്റെ യജമാനനെന്നും ഹൈക്കമാന്‍ഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ലോക്സഭാ മണ്ഡലത്തില്‍ 550 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് തുടക്കമിട്ടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുന്‍കാലങ്ങളില്‍ ‘ദൈവത്തിന്റെ കരുണ’യ്ക്കു വിട്ടുകൊടുക്കപ്പെട്ടിരുന്ന വാരാണസി നഗരത്തെ നാലു വര്‍ഷം കൊണ്ട് അടിമുടി മാറ്റിയെടുത്തുവെന്ന് മോദി പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി തന്റെ സ്വന്തം മണ്ഡലത്തിലെത്തിയത്.
തലയ്ക്കു മുകളില്‍ കുരുങ്ങിക്കിടക്കുന്ന വൈദ്യുതക്കമ്പികളുടെ നഗരമായിരുന്നു വാരാണസി. അവ ഭൂഗര്ഭകേബിളുകളാക്കി മാറ്റി. ലോകോത്തര സംവിധാനങ്ങളോടു കൂടി വാരാണസിയെ കിഴക്കന്‍ ഇന്ത്യയുടെ മുഖ്യകവാടമാക്കി മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ മേഖലാ നേത്രചികില്സാപഠന കേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
Discussion about this post