ഡല്‍ഹി: വിദ്യാര്‍ഥിസംഘടനയുടെ അംഗീകാരം റദ്ദാക്കിയ മദ്രാസ് ഐ.ഐ.ടി.ക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന് രംഗത്ത്. ഐ.ഐ.ടി. മദ്രാസില്‍ നിന്ന് വിശദീകരണം തേടിയതായി പട്ടികജാതി കമ്മീഷന് ചെയര്മാന് പി.എല്‍. പൂനിയ പറഞ്ഞു. യുവാക്കള്‍ക്ക് കാമ്പസില്‍ അഭിപ്രായസ്വാതന്ത്ര്യം വേണം. സംഘടന നിരോധിക്കുന്നതുവഴി അവരുടെ ശബ്ദമാണ് അടിച്ചമര്‍ത്തുന്നത്. പൂര്‍ണമായും തെറ്റായ നടപടിയാണിതെന്നും അതീവഗുരുതരമായി ഇതിനെ കാണുന്നുവെന്നും പൂനിയ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കൂടിവരികയാണെന്നും കോണ്‍ഗ്രസ്സിന്റെ രാജ്യസഭാംഗം കൂടിയായ പൂനിയ പറഞ്ഞു. ഇതിനെതിരെ ദളിത് സംഘടനകള്‍ രംഗത്തുവരണം. ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുവെന്ന പരാതിയെ ത്തുടര്‍ന്നാണ് അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിള്‍ എന്ന സംഘടനയെ നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദളിത് വിദ്യാര്‍ഥികളുടെ സംഘടനയാണിത്.
Discussion about this post