ജമ്മു കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവെച്ചു കൊന്നശേഷം പാകിസ്താന് സൈനികര്‍ തലയറുത്തു . ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യ പാക് അതിര്‍ത്തിയിലെ രാംഗഡ സെക്ടറിലെ മുള്വെള്ളിക്ക് സമീപത്ത് നിന്നും കണ്ടെത്തിയത് .
നരേന്ദര്‍ കുമാറിനെ കാണാതായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികരും , പാകിസ്താന് സൈന്യവും ചേര്‍ന്ന് സംയുക്തമായി അന്വേഷണം നടത്തിയിരുന്നു . സൈനികനെ കാണാതായ ഭാഗത്തെത്തിയപ്പോള്‍ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി തിരച്ചലില്‍ നിന്നും പാകിസ്ഥാന് റേഞ്ചര്‍മാര്‍ പിന്മാറുകയായിരുന്നു . പിന്നീട് ബി.എസ്. എഫ് ജവാന്മാര് നടത്തിയ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് .
Discussion about this post