അസം പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 25 മുതല്‍ തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എതിര്‍പ്പുകളും വാദങ്ങളും ഫയല്‍ ചെയ്യാന്‍ നവംബര്‍ 25 വരെ സമയം നല്‍കുന്നതായിരിക്കുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
ജനുവരിയിലായിരുന്നു പൗരത്വ പട്ടികയുടെ ആദ്യ കരട് തയ്യാറായത്. ഇതില്‍ 1.9 കോടി അസം പൗരന്മാരുടെ പേരുണ്ടായിരുന്നു. അന്തിമ പട്ടിക ജൂലായിലായിരുന്നു പുറത്ത് വിട്ടത്. ഇതില്‍ 2.89 കോടി പൗരന്മാരുടെ പേരുണ്ടായിരുന്നു. ഏകദേശം 40 ലക്ഷം ആള്‍ക്കാരുടെ പേരാണ് പട്ടികയിലില്ലാത്തത്.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ വേണ്ടിയാണ് അസമില്‍ മാത്രം പൗരത്വ പട്ടിക തയ്യാറാക്കിയത്.
Discussion about this post