രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ശക്തമാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ . ഡാമുകളുടെ സുരക്ഷയ്ക്കായി 3466 കോടിയുടെ പദ്ധതിയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത് .
രാജ്യത്തെ 198 ഡാമുകള്‍ക്ക് ഗുണകരമാവുന്ന ഈ പദ്ധതി ലോകബാങ്കിന്റെ സഹകരണത്തോടെയാവും നടപ്പാകുകയെന്നു മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീക്കവേ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു .
2628 കോടി രൂപയാണ് ലോകബാങ്ക് 3466 കോടിയുടെ പദ്ധതിയില്‍ സഹായമായി നല്‍കുക . 747 കോടി രൂപ ഡാം റിഹാബിലിറ്റെഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്റ്റ് വഴി സ്വരൂപിക്കും . ബാക്കിയുള്ള 91 കോടി കേന്ദ്ര ജലക്കമ്മീഷന് ഫണ്ട് വഴി ലഭ്യമാക്കും .
#CCEA approves revised Cost Estimate of Dam rehabilitation and Improvement Project#CabinetDecision pic.twitter.com/qCM8EQk4uM
— PIB India (@PIB_India) September 19, 2018
കേരളത്തിലെ പ്രളയക്കെടുതി കണക്കിലെടുത്ത് ഡാമുകളുടെ സുരക്ഷ , പ്രവര്‍ത്തനം എന്നിവ നവീകരിക്കാനാണ് പദ്ധതിക്കൊണ്ട് ലക്ഷ്യം വെക്കുന്നത് .
ബുധ്നിയില്‍ നിന്നും ഇന്‍ഡോറിലെ മംഗലിയാഗോന് വരെ പുതിയ റെയില്‍ പാത നിര്‍മ്മിക്കാനും തീരുമാനമായി . 205 കിലോമീറ്റര്‍ ദൂരമുള്ള പാതയ്ക്ക് 3261.82 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത് .
Discussion about this post