ഡല്‍ഹി ; കാണാതായ ഇന്ത്യന്‍ സൈനികന്‍രെ മൃതദേഹം കഴുത്തറത്ത നിലയില്‍ കണ്ടെത്തി. പാക്കിസ്ഥാന് നടത്തിയ വെടിവയ്പിനെ തുടര്‍ന്നു ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ നിന്നാണ് സൈനികനെ കഴിഞ്ഞ ദിവസം കാണാതായത്. തിരച്ചില്‍ നടത്തിയ ഇന്ത്യന്‍ ജവാന്മാരാണു കഴുത്തറുത്ത നിലയില്‍ മൂന്നു വെടിയുണ്ടകളേറ്റ മുറിവോടെ ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദര്‍ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. ആറുമണിക്കൂറിനു ശേഷമാണ് ബിഎസ്എഫ് ഭടന്റെ മൃതദേഹം കണ്ടെത്തിയത്.
പാക്ക് സേനയുടെ നടപടിയെ ‘പൈശാചികം’ എന്നു കുറ്റപ്പെടുത്തിയ ഇന്ത്യ, സേനയ്ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്കി. ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലേസര്‍ നിയന്ത്രിത അതിര്‍ത്തി സംരക്ഷണ പദ്ധതി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ജമ്മുവില്‍ ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്നാണു പാക്കിസ്ഥാന്റെ പ്രകോപനം.
ജമ്മുവിലെ രാംഗഡ് മേഖലയില്‍ ചൊവ്വാഴ്ച രാവിലെ 10.40ന് ആണു സംഭവം. സൈനികര്‍ക്കു നേരെ പ്രകോപനമില്ലാതെ പാക്കിസ്ഥാന് വെടിവയ്ക്കുകയായിരുന്നു.
Discussion about this post