കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലിസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക്
തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഏറെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങളള്ക്കുമൊടുവില് ഇന്നലെ ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷമ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരായിരുന്നു. ഏഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഫ്രോങ്കോ മടങ്ങിയത്. ആദ്യ ദിവസം നല്കിയ മൊഴികള്‍ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക.
ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണെന്നും ബിഷപ്പിന്റെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ആരോപണങ്ങളെ പരമാവധി പ്രതിരോധിക്കുന്ന നിലപാടാണ് ബിഷപ്പ് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍ ബിഷപ്പിന്റെ വാദം പോലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ നിന്ന് കൊച്ചി മരടിലെ ആഡംബര ഹോട്ടലിലേക്കാണ് ബിഷപ്പ് പോയത്. ഹോട്ടല്‍ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post