തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനറായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാനെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ നിയമനങ്ങള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റ് തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കണം. പുനസംഘടനയില്‍ എതിര്‍പ്പുകള്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്ന പ്രത്യാശയും രമേശ് ചെന്നിത്തല പങ്കുവച്ചു,
മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ (കെപിസിസി) പുതിയ പ്രസിഡന്റായി തീരുമാനിച്ചിരുന്നു. ഈ തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു. കേരളത്തില്‍ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിക്കും. കെ സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാകും വര്‍ക്കിങ് പ്രസിഡന്റുമാര്‍. പ്രചരണ കമ്മറ്രി ചെയര്‍മാനായി കെ മുരളീധരനെയും തീരുമാനിച്ചു.
വി.എം. സുധീരന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതു മുതല്‍ പുതിയ കെപിസിസി അധ്യക്ഷനായുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഒരുവര്‍ഷത്തിലേറെയായി എം.എം. ഹസന്‍ അധ്യക്ഷപദവി വഹിച്ചുവരികയാണ്.
കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വലിയതോതിലുള്ള പ്രചരണവും നടന്നിരുന്നു. ഇത് അംഗീകരിക്കപ്പെടാത്തതില്‍ ഈ വിഭാഗത്തിന് അതൃപ്തിയുണ്ട്. എന്നാല്‍ ൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്നതിലൂടെ എല്ലാവരെയും തൃപ്തിപ്പെടുത്താനാകുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.
Discussion about this post