പാക്കിസ്ഥാന് സൈന്യത്തിന്റെ പ്രകോപനമില്ലാത്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട് ബി.എസ്.എഫ് ജവാനായിരുന്ന നരേന്ദ്ര സിംഗിന് ആയിരങ്ങളുടെ യാത്രയയപ്പ്. സെപ്റ്റംബര്‍ 18നായിരുന്നു പാക് സൈന്യം പ്രകോപനമില്ലാതെ ഇന്ത്യന്‍ ജവാന്മാര്ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് നരേന്ദ്ര സിംഗിനെ കാണാതാവുകയും ശേഷം അയാളുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തില്‍ വിവിധയിടങ്ങളില്‍ വെടിയുണ്ടകള്‍ തുളച്ച് കയറിയിട്ടുണ്ടായിരുന്നു.
ഇതിന് ഇന്ത്യ മറുപടി കൊടുക്കണമെന്നാണ് പൊതു വികാരം. വ്യാഴാഴ്ച രാവിലെയായിരുന്നു നരേന്ദ്ര സിംഗിന്റെ ശരീരം ഹരിയാണയിലെ സോനിപ്പട്ടില്‍ എത്തിയത്.
ത്രിവര്‍ണ്ണ പതാകയാല്‍ ശരീരം പൊതിയപ്പെടുക എന്നത് ഞങ്ങള്‍ക്ക് അഭിമാനം ലഭിക്കുന്ന നിമിഷമാണെന്ന് നരേന്ദ്ര സിംഗിന്റെ മകന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അഭിമാനം കൊള്ളുന്നത് മാത്രം പോര മറിച്ച് അധികാരികള്‍ ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.എസ്.എഫ് ജവാന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനോട് തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post