പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് കൈത്താങ്ങായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് പിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന സഹായത്തിന് പുറമെയായിരിക്കും ഈ തുകയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്. ഈ വിഷയം ജി.എസ്.ടി കൗണ്‍സിലിലും ചര്‍ച്ച ചെയ്യും.
അതേസമയം കേരളത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നും വായ്പ സ്വീകരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post