തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച പരാതി യോഗം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് യോഗത്തിന് മുന്നിലെത്തും. കമ്മീഷന്‍ അംഗങ്ങളായ എകെ ബാലനും പികെ ശ്രീമതിയും കഴിഞ്ഞ ദിവസം ശശിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.
അന്തിമ റിപ്പോര്‍ട്ടും 30, 1 തിയ്യതികളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും മുമ്പ് നല്‍കാനാണ് സാധ്യത. മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന അന്നത്തെ യോഗങ്ങളിലാകും തുടര്‍ നടപടിയും തീരുമാനിക്കുക.
Discussion about this post