ബ്രിട്ടനിലെ ഏറ്റവും ക്രൂരമായ ലൈംഗികപീഡനങ്ങളിലൊന്ന് രാജ്യത്തെ നടുക്കിയിരിയ്ക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ബ്രിട്ടീഷ് മാദ്ധ്യമങ്ങളില്‍ ഈ കേസിനെപ്പറ്റിയുള്ള വിവരങ്ങള്‍ നിറയുകയാണ്. പതിനഞ്ചു വയസ്സുള്ള ഒരു ഇംഗ്ളീഷുകാരി പെണ്‍കുട്ടിയെ പാക്കിസ്ഥാന് വംശജരായ ഒരു കൂട്ടമാള്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റി ബലാല്‍സംഗം ചെയ്തതാണ് കേസ്. സാറ എന്നാണ് ആ കുട്ടിയുടെ പേര്.
2005 ഓക്ടോബറില്‍ പതിനഞ്ചു വയസ്സുണ്ടായിരുന്നപ്പോഴാണ് സാറയെ വീട്ടിനടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ കാര്‍ പാര്‍ക്കില്‍ വച്ച് തട്ടിക്കോണ്ടുപോയത്. ഒരു നിര്‍മ്മാണത്തൊഴിലാളിയായ പിതാവിന്റേയും വീട്ടമ്മയായ അമ്മയുടേയും മകളായിരുന്നു അവള്. ടാക്സി വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിലേക്ക് ഫോണ്‍ ചെയ്താണ് ഈ കുട്ടിയെ സൂപ്പര്‍മാര്‍ക്കറ്റിന്റെ കാര്പ്പാര്ക്കില് പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വിളിച്ചത്.
ബ്രിട്ടനിലെ ടാക്സി കമ്പനികള്‍ കൂടുതലും നിയന്ത്രിയ്ക്കുന്നത് പാക്കിസ്ഥാനി വംശജരാണ്. ടാക്സി കമ്പനിയില്‍ നിന്നാവും ഈ കുട്ടിയുടെ നമ്പര്‍ കിട്ടിയതെന്ന് കരുതുന്നു. കാറിനടുത്തെത്തിയപ്പോള്‍ ഒരു കാര്യം കാട്ടിത്തരാം എന്ന് പറഞ്ഞ് കാറിനകത്തേക്ക് ക്ഷണിയ്ക്കുകയും അകത്തുകയറിയയുടനേ കാറോടിച്ചു തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
തട്ടിക്കൊണ്ടുപോയ ഈ കുട്ടിയെ പല തവണ ബലാല്‍സംഗം ചെയ്തു. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്ന വീടുകളായിരുന്നു അത്. ബലാല്‍സംഗം ചെയ്തശേഷം ‘നിന്നെ യാതൊരു മൂല്യങ്ങളുമില്ലാത്ത വെള്ളക്കാരുടെ ജീവിതത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷിച്ചതാണെന്നും മൂല്യങ്ങളും ദൈവഭയവും ഉള്ള ഞങ്ങളുടെ കൂട്ടത്തില്‍ ചേരണമെന്നും’ പറയുകയായിരുന്നു.
ആദ്യകാലങ്ങളിലൊക്കെ എങ്ങനെയെങ്കിലും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഒരുപാടുപേരും ബന്ധുക്കളുമൊക്കെയുള്ള ആ ഗ്യാങ്ങിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല എന്ന് വന്നപ്പോള്‍ പതിയെ അവരുടെ വലയില്‍ വീഴുകയായിരുന്നു. ഒപ്പം സ്ഥിരമായി മയക്കുമരുന്നും നല്കി.
അങ്ങനെ അവസാനം അവളെ മതം മാറ്റി. നിരന്തരമായ ബ്രെയിന്‍ വാഷിങ്ങിലൂടെ മതം മാറ്റിയ ഈ കുട്ടിയ ഗ്യാങ്ങിന്റെ നേതാവിനെ വിവാഹം കഴിയ്ക്കാന്‍ സമ്മതിപ്പിയ്ക്കുകയും ചെയ്തു. മതം മാറ്റിയ ശേഷം പള്ളിയിലെ ഇമാം ആണ് വിവാഹം നടത്തിയത്.
പന്ത്രണ്ടു കൊല്ലമാണ് ഈ കുട്ടിയെ ഇവര്‍ തടവില്‍ സൂക്ഷിച്ചത്. അച്ഛനമ്മമാര്‍ മകളേ തിരക്കി പലയിടത്തും അലഞ്ഞു. പാക്കിസ്ഥാനികളോടൊപ്പം കാറില്‍ സഞ്ചരിയ്ക്കുന്നു എന്ന് കേട്ട് അനുജന് പാക്കിസ്ഥാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി തന്റെ ചേച്ചിയെ നിങ്ങള്‍ തട്ടിക്കോണ്ടുപോയോ എന്ന് അന്വേഷിച്ചു. സാറ താമസിച്ചിരുന്ന വീട്ടിലും അനുജന് മുട്ടിവിളിച്ചിരുന്നു. പക്ഷേ ശബ്ദമുണ്ടാക്കിയാല് അനിയനെത്തന്നെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ട് സാറ മിണ്ടിയില്ല.
എന്തെങ്കിലും പുറത്തുപറയുകയോ രക്ഷപെടാന്‍ ശ്രമിയ്ക്കുകയോ ചെയ്താല്‍ അച്ഛനേയും അമ്മയേയും അനുജനേയും കൊന്നുകളയുമെന്നും ഇവര്‍ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തരമായി വീടുകള്‍ മാറിക്കൊണ്ടിരുന്നാണ് ഇവര്‍ പോലീസിന്റെ കണ്ണുവെട്ടിച്ചത്. ശക്തമായ മയക്കുമരുന്നുകള്‍ നല്‍കിയും മൊബൈല്‍ ഫോണോ, കമ്പ്യൂട്ടറോ നല്‍കാതെയും ഇവര്‍ ആ കുട്ടിയെ പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല.
നിര്‍ബന്ധിച്ച് ഉര്‍ദുവും, പാക്കിസ്ഥാന് പഞ്ചാബി ഭാഷയും പഠിപ്പിച്ച് ആ ഭാഷയില്‍ മാത്രമേ സംസാരിയ്ക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. വീട്ടുജോലികള്‍ ചെയ്യിയ്ക്കുക, ഭക്ഷണമുണ്ടാക്കിയ്ക്കുക ഒക്കെയായിരുന്നു ജോലി. പലരുമായും കിടക്ക പങ്കിടാന്‍ ലൈംഗിക അടിമയെപ്പോലെ സൂക്ഷിച്ചിരുന്ന ഈ കുട്ടിയെ നിര്‍ബന്ധിച്ച് സമ്മതിപ്പിച്ചു. എട്ടു തവണ ഈ കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്തി. പലപ്പോഴും നിയമവിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്ന ക്ളിനിക്കുകളില്‍ വച്ചാണിത് ചെയ്തത്. ഒരുപ്രാവശ്യം ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകള്‍ കൊടുത്തിട്ടും മരിയ്ക്കാത്ത അഞ്ചുമാസം പ്രായമായ കുഞ്ഞിനേയും അവര്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നു.
ഗവണ്മെന്റ് ആശുപത്രികളില്‍ ഗര്‍ഭഛിദ്രത്തിനായി കൊണ്ടുചെല്ലുമ്പോള്‍ ഡോക്ടറോട് സംസാരിയ്ക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ‘ഭാര്യയ്ക്ക്’ വേണ്ടി ഭര്‍ത്താവ് തന്നെയാണ് സംസാരിച്ചിരുന്നത്. മതം അനുവദിയ്ക്കുന്നില്ല എന്ന് പറഞ്ഞ് ഡോക്ടര്‍മാരുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ഒറ്റയ്ക്ക് കഴിയാനും ‘ഭര്‍ത്താവ്’ സമ്മതിച്ചിരുന്നില്ല.എപ്പോഴും അയാള്‍ കൂടെത്തന്നെ ഉണ്ടാവുമായിരുന്നു.
മാതാപിതാക്കള്‍ പോലീസിലറിയിച്ചെങ്കിലും പോലീസ് ഒന്നും ചെയ്തില്ല. അവള് തിരികെവരും എന്ന് മാത്രമാണ് പോലീസ് പറഞ്ഞത്. പാക്കിസ്ഥാനികള്‍ ഉള്‍പ്പെടുന്ന പല ലൈംഗികപീഡനക്കേസുകളിലും പോലീസ് ഈ പ്രതികരണമായിരുന്നു എന്ന് മറ്റു കേസുകളും തെളിയിയിക്കുന്നു. പോലീസിനെ വംശീയതയുള്ളവരും ഇസ്ലാമോഫോബിക് എന്നും മുദ്രകുത്തും എന്ന് പേടിച്ച് ബ്രിട്ടീഷ് പോലീസ്, പാക്കിസ്ഥാനികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ശരിയ്ക്ക് അന്വേഷിയ്ക്കുമായിരുന്നില്ല എന്ന് കോടതികള്‍ വരെ കണ്ടെത്തിയിട്ടുണ്ട്.
ഈ കുട്ടിയ പാര്പ്പിച്ചിരിയ്ക്കുന്നെന്ന് സംശയം തോന്നിയ വീടും പോലീസിനു മാതാപിതാക്കള്‍ കാട്ടിക്കൊടുത്തിരുന്നു. അതില്‍ സാറയെ യഥാര്‍ത്ഥത്തില്‍ പാര്‍പ്പിച്ച വീടും ഉള്‍പ്പെടുന്നു. പോലീസ് നിയമപ്രശ്നങ്ങള്‍ പറഞ്ഞ് വീടുകള്‍ തിരഞ്ഞില്ല. അപ്പോഴേയ്ക്ക് ഈ ഗ്യാങ്ങുമായി ഈ കുട്ടി വൈകാരികമായി അടിമപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ക്ക് തങ്ങളെ തട്ടിക്കൊണ്ടുപോയവരോട് തോന്നുന്ന വിധേയത്തം അഥവാ സ്റ്റോക് ഹോം സിന്‍ഡ്രോം ബാധിച്ച ഈ കുട്ടി ഇവരുടെ അടിമയായി കഴിഞ്ഞു.
ഭര്‍ത്താവായിരുന്ന ആള് ഒരു ദിവസം അപ്രതീക്ഷിതമായി ഈ കുട്ടിയെ മുത്തലാക്ക് ചൊല്ലി ബന്ധം ഒഴിയുന്നു എന്ന് പ്രഖ്യാപിയ്ക്കുകയും പെട്ടെന്നു തന്നെ വേറേ ഒരാളുമായി വിവാഹം നടത്തുകയും ചെയ്തു. 2012ല്‍ ആയിരുന്നിത്. മുറിയില്‍ കിടക്കുകയായിരുന്ന ഈ കുട്ടിയെ രണ്ട് സ്ത്രീകളെത്തി ഒരുക്കി ചുവന്ന പാക്കിസ്ഥാനി വസ്ത്രങ്ങള്‍ ധരിപ്പിച്ച് രണ്ടാം വിവാഹം നടത്തുകയായിരുന്നു.
വിവാഹച്ചടങ്ങ് നടന്ന് അരമണിയ്ക്കൂര്‍ കഴിയും മുന്‍പേ ആ കുട്ടിയെ വീട്ടിനു മുകള്‍നിലയിലെ മുറിയില്‍ വച്ച് വിവാഹം ചെയ്തയാള്‍ ക്രൂരമായി ബലാസംഗം ചെയ്തു. വിവാഹത്തിനു തൊട്ടുമുന്നേ മാത്രമാണ് അവര്‍ പരസ്പരം കണ്ടത്.
ഒരു ദിവസം ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്ന് 20 പൗണ്ട് എടുത്ത് രാത്രി എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് സാറ സ്വന്തം സഹോദരന്റെ വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
Discussion about this post