രാജ്യത്തെ കോളേജുകളില്‍ സെപ്തംബര്‍ 19ന് സര്‍ജിക്കല്‍ സ്ട്രൈക് ദിനം ആചരിക്കാനുള്ള യൂജിസി നിര്‍ദ്ദേശത്തിന് പിന്നില്‍ രാജ്യസ്നേഹമെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്.
യൂജിസി നിര്‍ബന്ധമായ നിര്‍ദ്ദേശമല്ല, ഉചിതമായ തീരുമാനം കോളേജുകള്‍ക്ക് സ്വീകരിക്കാം. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല, രാജ്യസ്നേഹം മാത്രമാണ് ഉള്ളത്-പ്രകാശ് ജാവേദ്കര് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കൊ അധ്യാപകര്‍ക്കോ നിര്ബന്ധിക്കില്ല. സര്‍ജിക്കല്‍ സ്ട്രൈകിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്താവുന്ന പരിപാടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുക മാത്രമാണ് യുജിസി ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ജിക്കല്‍ സ്ട്രൈക് ആഘോഷിക്കാനുള്ള യുജിസി നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
പട്ടാളക്കാര്‍ക്ക് അവരര്‍ഹിക്കുന്ന ആദരവ് നല്‍കുന്നതിന്റെ കൂടി ഭാഗമായാണ് സെപ്തംബര്‍ 19 സര്‍ജിക്കല്‍ സ്ട്രൈക് ദിനമായി ആചരിക്കാന്‍ യുജിസി നിര്‍ദ്ദേശിച്ചത്.
Discussion about this post