ന്യൂയോര്‍ക്കില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനാകില്ലെന്ന് ഇന്ത്യ അറിയിച്ചു.
കാശ്മീരിലെ പോലീസ് ഓഫീസര്‍മാരെ ക്രൂരമായി കൊലപ്പെടുത്തിയതും പാക്കിസ്ഥാന് കാശ്മീരി ഭീകരരുടെ സ്റ്റാമ്പുകള്‍ പുറത്തിറക്കിയതും പാക്കിസ്ഥാന്റെ മറ്റു ക്രൂരമായ പ്രവൃത്തികളും ആ രാജ്യത്തിന്റെ യഥാര്‍ത്ഥ മുഖം വീണ്ടും വെളിവാക്കിയിരിയ്ക്കുകയാണെന്നും ഈ ചര്‍ച്ചകള്‍ വേണമെന്ന് മുന്‍കൈയ്യെടുത്ത പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ തിന്മ നിറഞ്ഞ അജണ്ട വെളിവാക്കിയിരിയ്ക്കുകയാണെന്നും നമ്മുടെ വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജും പാക്കിസ്ഥാനി വിദേശകാര്യമന്ത്രി ഷാ മൊഹമ്മൂദ് ഖുറൈഷിയും തമ്മില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ കൂടാന്‍ ന്യൂയോര്‍ക്കില്‍ ഒരുമിച്ചെത്തുമ്പോള്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ നന്നായിരുന്നു എന്ന ഇമ്രാന് ഖാന്റെ അഭ്യര്‍ത്ഥന ഇന്ത്യ വ്യാഴാഴ്ചയാണ് അംഗീകരിച്ചത്.
പക്ഷേ അതിനു ശേഷമുണ്ടായ സംഭവങ്ങള്‍, പ്രത്യേകിച്ച് പാക്കിസ്ഥാനില്‍ നിന്നുള്ള ശക്തികള്‍ നമ്മുടെ നാട്ടില്‍ നടത്തിയ ക്രൂരമായ കൊലപാതകങ്ങളും ഭീകരവാദികളെ വാഴ്ത്താനായി പാക്കിസ്ഥാന് പുറത്തിറക്കിയ സ്റ്റാമ്പുകളും പാക്കിസ്ഥാന് അവരുടെ വഴികള്‍ ഒരിയ്ക്കലും മാറ്റില്ല എന്നതിന്റെ തെളിവാണെന്ന് രവീഷ് കുമാര്‍ അറിയിച്ചു.
ഭീകരവാദവും ചര്‍ച്ചകളും ഒരുമിച്ചുകൊണ്ടുപോകാനാവില്ല എന്ന് പലതവണ പാക്കിസ്ഥാനോട് ഭാരതം അറിയിച്ചിട്ടുള്ളതാണ്. 2016ല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് കഴിഞ്ഞ ശേഷം ചെയ്യുന്നതിനു തിരിച്ചടികൃത്യമായി ലഭിയ്ക്കുമെന്ന് പാക്കിസ്ഥാനു മറുപടി കൊടുത്തതുമാണ്. പക്ഷേ പാക്കിസ്ഥാന് ഭീകരവാദികളും അവരെ നിയന്ത്രിയ്ക്കുന്ന പാക്കിസ്ഥാന് ഡീപ് സ്റ്റേറ്റും ഒട്ടും മാറാന്‍ തയ്യാറല്ല എന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍ കാട്ടുന്നത്.
ഇമ്രാന് ഖാന്റെ ചര്‍ച്ചകള്‍ക്കായുള്ള ക്ഷണം ആദ്യം സ്വീകരിച്ചത് ഇന്ത്യ എന്നും സമാധാനപരമായി പ്രശ്നങ്ങള്‍ തീരുമാനിയ്ക്കാന്‍ തയ്യാറുള്ള രാജ്യമാണെന്ന് തെളിയിയ്ക്കുകയാണുണ്ടായതെന്നും ഇപ്പോള്‍ പാക്കിസ്ഥാന്റെ കപടത കൊണ്ടു തന്നെ ഇന്ത്യ പിന്മാറിയത് പാക്കിസ്ഥാനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post