പീഡനാരോപിതനായ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബാഗങ്ങള്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോച്ചിയില്‍ ഹൈക്കോടതിക്ക് സമീപം കന്യാസ്ത്രീകള്‍ നടത്തിക്കൊണ്ടിരുന്ന സമരം ഒദ്യോഗികമായി അവസാനിപ്പിച്ചു. സേവ് സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സിലാണ് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്.
കഴിഞ്ഞ 14 ദിനമായി തുടര്‍ന്ന വന്ന നിരാഹാര സമരം ഇന്നലെ രാത്രിയായിരുന്നു അവസാനിപ്പിച്ചത്. തുടര്‍ന്ന് കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍ ആകും സമരത്തിന് ഔദ്യോഗിക സമാപനം എന്ന് സേവ് സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ അറിയിക്കുകയായിരുന്നു.
അതേസമയം തുടര്‍ന നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സമരസമിതി കൊച്ചിയില്‍ യോഗം ചേരും.
Discussion about this post