തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പത്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പദ്മജ വെളിപ്പെടുത്തി. തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവത്തെ കുറിച്ച് മുമ്പ് തന്നെ താന്‍ പറഞ്ഞിട്ടുണ്ട്. അവിടെ എത്തുമ്പോള്‍ മുരളിയേട്ടന് അത് മനസ്സിലാകുമെന്നും പത്മജ പറഞ്ഞു.
പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും ഉണ്ട്. അവിടെ വേറെ ആര്‍ വന്നാലും അവര്‍ സമ്മതിക്കില്ല. അവര്‍ ശ്വാസം മുട്ടിച്ച് കളയും. സഹികെട്ടാണ് താന്‍ കോൺഗ്രസ് വിട്ടതെന്നും പത്മജ കൂട്ടിച്ചേർത്തു.
മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. അച്ഛൻ തനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ തന്നെ കാണാൻ ആര് വരണം എന്ന് പറയേണ്ടത് താനല്ലേ… ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. എന്നാല്‍ അദ്ദേഹം ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും തന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും പത്മജ ചോദിച്ചു.












