എം.എല്‍.എ ഹോസ്റ്റലില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നക്കേസില്‍ ഡിവൈഎഫ്ഐ നേതാവ് ഉടന്‍ അറസ്റ്റിലാകും . കേസില്‍ തെളിവു ശേഖരണം പൂര്‍ത്തിയായതായി അന്വേഷണസംഘം അറിയിച്ചു .
കഴിഞ്ഞ ജൂലൈ 11 നു ഇരിഞ്ഞാലക്കുട എം.എല്‍.എ കെ.യു അരുണിന്റെ മുറിയില്‍ ഡിവൈഎഫ്ഐ നേതാവ് ആര്.എല്‍.ജീവന് ലാല്‍ യുവതിയെ അപമാനിച്ചുവന്നതാണ് കേസ് . എന്‍ജിനിയറിംഗ് പരിശീലനകേന്ദ്രത്തിലെ പ്രവേശനശുപാര്ശയ്ക്കു വേണ്ടിയാണ് ജീവന്ലാലിനോടൊപ്പം യുവതി എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയത് . ഹോസ്റ്റലില്‍ താമസിച്ചശേഷം മടങ്ങാന്‍ ഒരുങ്ങവേ ജീവന്‍ലാല്‍ മോശമായി സംസാരിച്ചെന്നും കടന്നു പിടിച്ചെന്നുമാണ് യുവതി ഇരിങ്ങാലക്കുട ഡി വൈ എസ് പി യ്ക്ക് നല്കിയ പരാതി .
ഡി വൈ എഫ് ഐ പ്രവര്‍ത്തകയായ യുവതി ഇക്കാര്യം സിപിഎം കേന്ദ്രങ്ങളില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല . അതിനാലാണ് പോലീസിനെ സമീപിച്ചത് . തുടര്‍ന്ന് കാട്ടൂര്‍ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും കേസ് മ്യൂസിയം പോലീസിനു കൈമാറുകയും ചെയ്തു . ഇന്ത്യന്‍ നിയമം 354 പ്രകാരം സ്ത്രീത്വത്തെ അപമാനിചെന്ന കുറ്റമാണ് ജീവന് ലാലിനു എതിരെ ചുമത്തിയിരിക്കുന്നത് .
ഹോസ്റ്റല്‍ രെജിസ്റ്റര്‍ , ജീവനക്കാരുടെ മൊഴി എം.എല്‍.എ ഹോസ്റ്റലില്‍ യുവതിയും ജീവന്‍ലാലും താമസിച്ചത് ശരിവെയ്ക്കുന്നു . ഇതേ തുടര്‍ന്ന് കെ.യു അരുണ്‍ എം.എല്‍.എയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട് . എം.എല്‍.എയുടെ അനുവാദത്തോടെയാണ് ഹോസ്റ്റല്‍ ജീവനക്കാര്‍ ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഏര്‍പ്പാടാക്കിയത് . എം.എല്‍.എയുടെ മൊഴിയെടുത്താലുടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു .
Discussion about this post