കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ നടപടിയെടുത്തു. സിസ്റ്ററിനെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ സിസ്റ്ററിന് പങ്കെടുക്കാനാവില്ല. സമരത്തില്‍ പങ്കെടുത്തതിനും മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശിച്ചതിനുമാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ നടപടിയെടുത്തത്.
വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതായി സിസ്റ്റര്‍ പറയുന്നു. തനിക്ക് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി. അതേസമയം കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.
Discussion about this post