ബസ്സ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന നിരന്തരമായ ആവശ്യം ബസുടമകള്‍ ഉപേക്ഷിക്കുന്നു . ബസ് നിരക്ക് ഇനിയും വര്‍ദ്ധിക്കുന്നത് യാത്രക്കാരെ ബസ് യാത്രകളില്‍ നിന്നും അകറ്റുമെന്നു വിലയിരുത്തിയാണ് ബസ് ഉടമകളുടെ ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട് .
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിലെ നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് പകരം ബദല്‍ നിര്‍ദ്ദേശങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടു വെക്കുന്നത് .
നിര്‍ദ്ദേശങ്ങള്‍
- ഇന്ധനത്തിനു സബ്സിഡി
- നികുതിയിളവ്
- കെ എസ് ആര്‍ ടി യില്‍ ഇപ്പോള്‍ നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരത്തിനൊപ്പം റൂട്ടുകളില്‍ ക്രമീകരണം .
- ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്
- ടോളുകളില്‍ നിന്നും ഒഴിവാക്കുക
- പൊതുവാഹനമെന്ന പരിഹണനയില്‍ കേന്ദ്ര – സംസ്ഥാന നികുതിയില്‍ ഇളവ്
- സൗജന്യയാത്രകള്‍ക്ക് നിയന്ത്രണം
- ബസുടമകള്‍ക്ക് ക്ഷേമനിധി
- ഇന്ഷുറന്സ് പ്രീമിയം കുറയ്ക്കുക
- അടിയന്തര പ്രധാന്യത്തോടെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക
നിര്‍ദേശങ്ങള്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിക്കാനാണ് നീക്കം . ഇതിനോടുള്ള സര്‍ക്കാരിന്റെ സമീപനം നോക്കി ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് ബസുടമകളുടെ തീരുമാനം .
സര്‍ക്കാര്‍ അനുകൂലനിലപാട് സ്വീകരിച്ചില്ലയെങ്കില്‍ ജി – ഫോം നല്‍കി അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ നികുതിയൊടുക്കാതെ ബസുകള്‍ കയറ്റി ഇടാനുള്ള തീരുമാനവും ബസുടമകള്‍ക്ക് ഇടയിലുണ്ട് .
Discussion about this post