കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയോടു കേരളം മുഖംതിരിച്ചുനില്ക്കുന്നതു സാധാരണക്കാരോടുള്ള ക്രൂരതയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. പദ്ധതി നടപ്പായാല്‍ ബിജെപിയ്ക്കു രാഷ്ടരീയ ലാഭം ഉണ്ടാകുമെന്ന് ചിന്തയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാടെടുക്കാന്‍ കാരണമെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ആരോഗ്യരംഗത്ത് ഇത്രയും ഗുണപ്പെടുന്ന മറ്റൊരു പദ്ധതിയും കേരളത്തിലില്ല.
പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട പദ്ധതി വേണ്ടെന്നുവച്ചു രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടു മാറ്റിയില്ലെങ്കില്‍ ബിജെപി സമരത്തിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post