ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ തയ്യാറായി ‘ട്രെയിന്‍-18’. ഈ ട്രെയിന്‍ ഓടുന്നത് എന്ജിനില്ലാതെയായിരിക്കും. ഈ ട്രെയിന്‍ രാജ്യത്ത് ഏറ്റവും വേഗത്തിലോടുന്ന ഗതിമാന്‍ എക്സ്പ്രസ്സിന്റെ അതേ വേഗമായിരിക്കും. അടുത്ത ജനുവരി മുതലായിരിക്കും ഡല്‍ഹിയില്‍ നിന്നും ഭോപ്പാലിലേക്ക് ‘ട്രെയിന്‍-18’ ഓടിത്തുടങ്ങുക.
നിലവിലുള്ള ഡല്‍ഹി-ഭോപാല്‍ ശതാബ്ദി എക്സ്പ്രസ്സിന് പകരമാണ് ‘ട്രെയിന്‍-18’ ഓടുക. നഗരങ്ങളില്‍ ഓടുന്ന മെട്രോ ട്രെയിനുകള്‍ക്കും സബര്‍ബന്‍ വണ്ടികള്‍ക്കും (ഇ.എ.യു.) സമാനമായിരിക്കും ഈ വണ്ടി. മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ വരെ ഈ ട്രെയിനിന് യാത്ര ചെയ്യാന്‍ സാധിക്കും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഇത് നിര്‍മ്മിക്കുന്നത്.
ഈ ട്രെയിനിലെ എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിക്കാനുള്ള സംവിധാനമുണ്ട്. ഇത് മൂലമാണ് ഈ ട്രെയിന്‍ എന്‍ജിനില്ലാതെ ഓടിക്കാന്‍ സാധിക്കുന്നത്. മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍രീതിയില്‍ രൂപകല്‍പ്പന ചെയ്ത, യാത്രികന് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കുന്നത്. ഇത് കൂടാതെ താനെ അടയുന്ന സ്ലൈഡിങ് വാതിലുകളും നീളത്തിലുള്ള ജനവാതിലുകളും ഈ ട്രെയിനില്‍ ഉണ്ടാകുന്നതായിരിക്കും. ട്രെയിനിന്റെ രണ്ടറ്റതും ഡ്രൈവറുടെ ക്യാബിനുള്ളതിനാല്‍ രണ്ട് ദിശയിലേക്കും അനായാസം ഓടിക്കാന്‍ സാധിക്കും.
ട്രെയിന്‍-18 ല്‍ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ട് കുതിപ്പിക്കാനുള്ള മോട്ടോറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 16 കോച്ചുകളുള്ള വണ്ടിയില്‍ എട്ട് കോച്ചുകള്‍ ഇത്തരത്തിലുള്ളതാകും. 2018 നിര്‍മ്മിക്കുന്നത് കൊണ്ടാണ് ‘ട്രെയിന്‍-18’ എന്ന പേരിട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിന്‍ പുറത്തിറങ്ങുന്നതായിരിക്കും.
Discussion about this post