സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരോട് മക്കള്‍ ചോദിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തെ കണക്കിന് കളിയാക്കി സംവിധായകന് അലി അക്ബര്‍. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാര്,
ആരാണ് ഈ കൊലകള്ക്കുത്തരവാദി? ആരാണ് മലകള്‍ തുരക്കാന്‍ അനുമതി നല്‍കിയത്? ആരാണ് നിലം നികത്താന്‍ സമ്മതിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍
മക്കള്‍ ചോദിക്കുമെന്ന് അലി അക്ബര്‍ ഫേസ്ബുക്കില്‍ എഴുതുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം
മക്കള്‍ ചോദിക്കും വകതിരിവില്ലാതെ ആരാണ് ഡാമുകള്‍ തുറന്നു വിട്ടത്?
ആരാണ് ഈ കൊലകള്ക്കുത്തരവാദി? ആരാണ് മലകള്‍ തുരക്കാന്‍ അനുമതി നല്‍കിയത്?
ആരാണ് നിലം നികത്താന്‍ സമ്മതിച്ചത്? ആരാണ് ആരാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊന്നത്?
ആരാണ് അന്‍വറിനെയും ചാണ്ടിയെയും സംരക്ഷിച്ചത്?
മക്കള്‍ ചോദിക്കും ആരാണ് ദുരന്തമുഖത്തെ സഹായം അടിച്ചുമാറ്റിയത്. ആരാണ് ബക്കറ്റ് പിരിവിനൊപ്പം കടകള്‍ കൊള്ളയടിച്ചത്.??
മക്കള്‍ ചോദിക്കും ദുരന്തബാധിതര്‍ക്കുള്ള സഹായം ആരാ അനര്‍ഹര്‍ക്ക് നല്‍കിയത്?
മക്കള്‍ ചോദിക്കും മീശ പിരിച്ചുകാട്ടി എന്റെ അച്ഛന്റെ ശമ്പളം മോഷ്ടിച്ചത്.. ആരാ?
മക്കള്‍ ചോദിക്കും ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ആരാണ് ആഡംബര ജീവിതം നയിച്ചത്…ഒരുപാട് ചോദ്യം ചോദിച്ച് അവസാനം കുട്ടികള്‍ ചോദിക്കും ആരാണീ നെറികെട്ടവരെ ജയിപ്പിച്ച് അധികാരത്തില്‍ കയറ്റിയത്.
Discussion about this post