പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടത്തിയ റാഫേല്‍ ഇടപാടിനെപ്പറ്റി പറഞ്ഞത് ശരിവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. റാഫേല്‍ കരാറിനെ കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
റാഫേല്‍ ഇടപാട് രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ നടത്തുന്ന കരാറാണെന്നും ഇന്ത്യയ്ക്കും ഫ്രാന്‍സിനുമിടയില്‍ ശക്തമായ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ കൂടുതലൊന്നും ഈ വിഷയത്തെപ്പറ്റി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ കരാര്‍ വിവാദമായപ്പോള്‍ ഇടപാട് നടത്തുന്ന സമയത്ത താനല്ലായിരുന്നു ചുമതലയിലുണ്ടായിരുന്നതെന്നായിരുന്നു മാ്‌ക്രോണിന്റെ പ്രതികരണം. ഇന്ത്യയാണ് അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാങിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യത്തിന് മാക്രോണ്‍ ഉത്തരം നല്‍കിയില്ല.
2017ലായിരുന്നു മാക്രോണ്‍ പ്രസിഡന്റായത്. 2016ല്‍ ഒലാങ് പ്രസിഡന്റായിരിക്കവെയായിരുന്നു കരാര്‍ ഒപ്പിട്ടത്.
#WATCH: PM Modi is right. That's a Govt to Govt discussion.We have a very strong partnership between India and France regarding Defence. I don’t want to comment on any other thing, says French President Emmanuel Macron on #RafaleDeal pic.twitter.com/J9DugZIxnQ
— ANI (@ANI) September 26, 2018
Discussion about this post