ഗോരഖ്പൂര്‍: യുപിയിലെ ബിജെപി വിരുദ്ധ ചേരിയിലെ സാമൂഹിക പ്രവര്‍ത്തകനെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റു ചെയ്തു. അറുപത്തിനാലുകാരനായ പര്‍വേസ് ഫര്വാസാണ് ബല്താസംഗക്കേസില് പിടിയിലായത്.
യുവതി നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.്
ഫര്വാസും സുഹൃത്തായ ജുമ്മാനും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നായി തെളിഞ്ഞതായി പൊലീസ് പറയുന്നു. അറസ്റ്റു ചെയത് പര്‍വാസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
2007 മുതല്‍ ആദിത്യനാഥിനെതിരെ വിവിധ കേസുകള്‍ നടത്തുന്നയാളാണ് ഫര്‍വാസ്. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന പേരില്‍ ആദിത്യനാഥിനും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ് നല്‍കിയിരുന്നു. 2007ല്‍ ആദിത്യനാഥ് നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന അക്രമസംഭവങ്ങള്‍ക്കു കാരണമായി എന്നായിരുന്നു പരാതി. എന്നാല്‍ കേസെടുത്തത്് സെഷന്‍സ് കോടതി മരവിപ്പിച്ചിരുന്നു. ഇതിനെതിരെ ഫര്‍വാസ് മേല്‍കോടതിയെ സമീപിച്ചിരിക്കുകയാണ്.
Discussion about this post