അയോധ്യകേസ് സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ച് പരിഗണിക്കും. രാമജന്മഭൂമി സ്വത്തവകാശ തര്‍ക്കത്തിലുള്ള അന്തിമ വിധി വൈകില്ലെന്നാണ് സൂചനകള്‍. ഒക്ടോബര്‍ 29 മുതലാണ് കേസില്‍ സുപ്രിം കോടതി വാധം കേള്‍ക്കുക.
അയോധ്യ അനുബന്ധകേസ് വിശാല ബഞ്ചിന് വിടേണ്ടെന്ന് സുപ്രിം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. മുസ്ലിം വിശ്വാസ പ്രകാരം പള്ളികള്‍ ആരാധനയ്ക്ക് നിര്‍ബന്ധമില്ല എന്ന ഇസ്്മയില്‍ ഫറൂഖ് കേസിലെ വിധി പുന പരിശോധിക്കേണ്ടെന്ന് സുപ്രിം കോടതി മൂന്നംഗ ബഞ്ച് ഉത്തരവിട്ടിരുന്നു. അയോധ്യ കേസില്‍ ഈ വിധി പ്രസക്തമല്ലെന്നും, ഭൂമി തര്‍ക്കം മാത്രമാണ് പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ ബഞ്ച് തന്നെ അയോധ്യ കേസ് പരിഗണിച്ചേക്കും.
Discussion about this post