ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സിനിടെ പരിക്കേറ്റ ഇന്ത്യന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യനിലയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷിച്ചു. എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തെ രക്ഷിക്കാന്‍ സഹായിച്ച എല്ലാവരെയും മോദി അഭിനന്ദിച്ചു.
ഇതിന് മുമ്പ് ഐ.എന്‍.എസ്.വി തരിണിയുടെ ടീമംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ അഭിലാഷുമായി സംസാരിച്ചിരുന്നുവെന്നും മോദി പറഞ്ഞു. അതേസമയം അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കുന്നതായിരിക്കും. അഭിലാഷ് ടോമിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നാവികസേനാവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ആംസ്റ്റര്‍ഡാം ദ്വീപില്‍ അഭിലാഷ് ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന അഭിലാഷ് ടോമിയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. നാളെ വൈകിട്ടോടെ ദ്വീപിലെത്തിച്ചേരുന്ന ഐഎന്‍എസ് സത്പുര അടുത്ത ദിവസം തന്നെ അഭിലാഷ് ടോമിയുമായി ഇന്ത്യയിലേക്ക് പുറപ്പെടും. അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്ന് നാവികസേന അറിയിച്ചു. അഭിലാഷിനെ മുംബൈയിലേക്കാണോ കൊച്ചിയിലേക്കാണോ കൊണ്ടുവരികയെന്ന് വ്യക്തമായിട്ടില്ല.
Spoke to @abhilashtomy and enquired about his wellbeing. Every Indian is praying for his quick recovery. I also compliment the teams that were involved in his rescue.
I have fond memories of my meeting with Abhilash, when he came with the team of INSV Tarini. pic.twitter.com/Yefo9l4Ksu
— Narendra Modi (@narendramodi) September 27, 2018
Discussion about this post