ഡല്‍ഹി: രാഷ്ട്രീയ മതേതരത വാദികള്‍ ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി. അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ന്യുനപക്ഷങ്ങളെ വഴിതെറ്റിക്കുകയാണ്. ന്യുനപക്ഷങ്ങള്‍ക്കായി അനുവദിച്ച തുക യുപിഎ ഭരണകാലത്ത് ഇടനിലക്കാരും അധികാര ദല്ലാളന്മാരും ചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നു. മതേതര നാട്യക്കാരുടെ ിഇടപെടലുകള്‍ മൂലം ന്യൂനപക്ഷത്തിന്റെ വികസനം കടലാസില്‍ ഒതുങ്ങുകയായിരുന്നുവെന്നും നഖ്വി പറഞ്ഞു. സെന്ട്രല്‍ വഖഫ് ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നജ്മ ഹെബ്ത്തുള്ളയും ചടങ്ങില്‍ പങ്കെടുത്തു.
ന്യൂനപക്ഷ വികാരം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നവര്‍ ഭൂരിപക്ഷ വികാരത്തെക്കുറിച്ച് മനസ്സിലാക്കണമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മ ഹെബ്ത്തുള്ള പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ ബീഫ് നിരോധനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ചിലര്‍ പശുക്കളെ പ്രത്യേക പരിഗണനയോടെയാണ് കണക്കാക്കുന്നത്.അത്തരക്കാരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരാള്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരവരുടെ തീരുമാനമാണ്, എന്നാല്‍ നിരോധിച്ച ഭക്ഷണം മറ്റുള്ളവരുടെ വികാരത്തെ വ്രണപെടുത്തുമെങ്കില്‍ അത് ഭക്ഷിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മാത്രമാണ് പരിഗണിച്ചതെന്നും ബി.ജെ.പി സര്‍ക്കാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post