ഓരോ ക്ഷേത്രങ്ങള്‍ക്കും പ്രത്യേക ആരാധനാക്രമമുണ്ട് അതിനെ തള്ളികളയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പന്തളം രാജകുടുംബവും തന്ത്രിമാരും അടക്കമുള്ളവരോട് ആലോചിച്ച് തീരുമാനമെടുക്കണം. ദൈവവിശ്വാസം ഇല്ലാത്ത ഭരണകൂടം അവസരത്തെ മുതലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ശ്രീധറന്‍പിള്ള വ്യക്തമാക്കി.
സമന്വയത്തിന്റെ അന്തരീക്ഷമുണ്ടാവണം. ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന ദേവസ്വംബോര്‍ഡ് പ്രസിഡണ്ടിന്റഎ പ്രസ്താവന പ്രകോപനപരമാണെന്നും ശബരിമലയെ സംഘര്‍ഷ കേന്ദ്രമാക്കാനുള്ള സിപിഎം ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസത്തെ സംബന്ധിച്ച് പരമ പ്രധാന്യം നല്‍കേണ്ടത് വിശ്വാസികള്‍ക്കാണെന്ന് ജസ്റ്റിസുമാരില്‍ ഒരാളായ ഇന്ദു മല്‍ഹോത്ര പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കണം . വിധിപകര്‍പ്പ് കിട്ടിയ ശേഷം ബിജെപിയുടെ ഔദ്യോഗിക നിലപാട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post