ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാന്‍ മണ്ണില്‍ ചെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ ‘പരാക്രം പര്‍വ്വ്’ എന്ന സൈനിക എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.സൈനിക ശക്തിയില്‍ രാജ്യം അഭിമാനം കൊള്ളുന്നു. സൈനികരുടെ പോരാട്ടവും ത്യാഗവും തലമുറകള്‍ക്കു പ്രചോദനമാകും, മോദി പറഞ്ഞു.
സെപ്റ്റംബര്‍ 30 വരെയായിരിക്കും ഈ ത്രിദിന എക്‌സിബിഷന്‍ നടക്കുക. ഉദ്ഘാടന ചടങ്ങില്‍ മോദി ഇന്ത്യന്‍ സൈനികരുടെ പ്രവൃത്തികളെ അഭിനന്ദിച്ചു. ഉദ്ഘാടനത്തിന് മോദിയുടെ കൂടെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും നാവിക, വ്യോമ, കരസേനകളുടെ മേധാവികളുമുണ്ടായിരുന്നു.
മോദിയെ സ്വീകരിച്ചത് ഇവരും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയുമായിരുന്നു. കൊണാര്‍ക്ക് യുദ്ധ സ്മാരകത്തില്‍ അദ്ദേഹം ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയും ചെയ്തു.
സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യ പാക്കിസ്ഥാനില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഭീകരരുടെ നാല് താവളങ്ങളായിരുന്നു വിജയകരമായി തകര്‍ത്തത്.
Discussion about this post