ഡല്‍ഹി: ഉടന്‍ തന്നെ ശബരിമല ചവിട്ടുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.. തിയതി പ്രഖ്യാപിച്ച് ഉടന്‍ തന്നെ ശബരിമലയില്‍ കയറും. വിധി സന്തോഷവും ആശ്വാസകരവുമാണെന്നും തൃപ്തി ദേശായി പറഞ്ഞു.
സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും. കേരളത്തില്‍ത്തന്നെ ഒരു പാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാന്‍ സ്ത്രീകള്‍ക്ക് പ്രായനിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്നും തൃപ്തി ചോദിച്ചു.ദൈവത്തിനുമുന്നില്‍ ആണും പെണ്ണും തുല്യരാണ്. തെറ്റായപാരമ്പര്യങ്ങള്‍ തിരുത്തണം. തുല്യ അവകാശം നല്കുന്ന വിധിയാണ് ഇതെന്നും തൃപ്തി ദേശായി പറഞ്ഞു.
എല്ലാ മതങ്ങളിലെയും ലിംഗവിവേചനത്തിനെതിരെ സ്ത്രീകള്‍ മുന്നോട്ടുവരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതില്‍ ഹിന്ദു- മുസ്ലിം വ്യത്യാസമില്ല-തൃപ്തി ദേശായി പറയുന്നു. നേരത്തെ ശബരിമലയില്‍ കയയറുമെന്ന തൃപ്തി ദേശായിയുടെ തീരുമാനത്തിനെതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു.
Discussion about this post